കോട്ടയം ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തും

കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ ഒൻപതിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും .തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും .
ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ എന്നിവരും അഭിവാദ്യം സ്വീകരിക്കും.

Advertisements

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ ആർ.പി യാണ് പരേഡ് കമാൻഡർ.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ചടങ്ങിൽ കേരള സിവിൽ പോലീസ്, വനിതാ പോലീസ് , വനം വകുപ്പ്, എക്‌സൈസ് എന്നിവയുടെ ഓരോ പ്ലറ്റൂണുകൾ മാത്രമാണ് പങ്കെടുക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യഥാക്രമം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ പ്രശോഭ് കെ.കെ , തലയോലപ്പറമ്പ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിദ്യ വി , മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി മഹേഷ് ,
എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ, എന്നിവരാണ് പ്ലറ്റൂൺ കമാൻഡർമാർ.

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആഘോഷത്തിൽ പരമാവധി 50 പേരെ മാത്രമാണ് പങ്കെടുപ്പിക്കുക. സാമൂഹിക അകലവും മാസ്‌കിൻറെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കും. പങ്കെടുക്കുന്ന എല്ലാവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിന് വിധേയരാക്കും.

Hot Topics

Related Articles