കോട്ടയം/തൃശൂർ: സ്ത്രീപീഢന കേസിൽ പ്രതിയായ റിട്ടേർഡ് ജില്ലാ ജഡ്ജും പട്ടികജാതികമ്മീഷൻ മുൻ ചെയർമാനുമായിരുന്ന വ്യക്തിയെ കുറ്റവിമുക്തനാക്കി കോടതിയിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ പ്രത്യേക അന്വേഷണ ഏജൻസി പുന:രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലേക്ക് .
2017 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. എതിർകക്ഷി(പ്രതി) പട്ടികജാതി കമ്മീഷൻ ചെയർമാനായിരിക്കെ മുണ്ടക്കയം സ്വദേശിനിയായ അതിജീവിത ഒരു കേസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ തൃശൂർ അയ്യന്തോളിലുള്ള വീട്ടിൽ എത്തിയപ്പോഴാണ് ലൈംഗീകമായി പീഢിപ്പിച്ചതെന്ന് അതിജീവിതമുണ്ടക്കയം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും സംഭവം നടന്നത് തൃശൂ ആയതിനാൽ തൃശൂർവെസ്റ്റ്സ്റ്റേഷനിലേയ്ക്ക് എഫ് ഐ ആർ അയച്ചു കൊടുക്കുകയും അവിടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽവേണ്ടവിധം അന്വേഷണം നടത്താതെ എതിർ കക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് പ്രതിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് കോടതിയിൽ നൽകിയെന്നാണ് അതിജീവിത യുടെ പരാതി. ഗൗരവമുള്ളകുറ്റകൃത്യങ്ങൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഒരാൾ അന്വേഷണം നടത്തി റിപ്പോർട്ട് ഫയൽ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു.
പ്രതിയെ കുറ്റവിമുക്തനാക്കി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് തള്ളി പ്രത്യേക അന്വേഷണ ഏജൻസി പുനരന്വേഷണം നടത്തുവാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകുവാൻ തയ്യാറാകുകയാണ് അതിജീവിത.