കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ, ഭാരത് ഹോസ്പിറ്റലുമായി സഹകരിച്ച് ജൂലൈ ഒന്നിന് ഭാരത് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കോട്ടയം മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ജയകൃഷ്ണൻ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വിനോദ് വിശ്വനാഥൻ ,റോട്ടറി സോൺ 36 അസിസ്റ്റന്റ് ഗവർണർ ജോജോ അലക്‌സാണ്ടർ വർഗ്ഗീസ്, ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ ആർ, സെക്രട്ടറി ഡോ. സുബിൻ ഇബി, സംഘാടകൻ ബിനൂപ് നന്ദകുമാർ, കോട്ടയം സെൻട്രൽ ക്ലബിലെ മുതിർന്ന അംഗങ്ങൾ ഡോ. മാത്യു ചൂരക്കൻ, ഹരികുമാരൻ നായർ പി.എം., അഡ്വക്കേറ്റ് പി.സി.രാരിച്ചൻ , സുരേഷ് ബാബു വി.എസ്. എന്നിവർ പങ്കെടുത്തു.
Advertisements

