സൗദി ജിസാനിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

കോഴിക്കോട്: ജിസാനിൽ വാഹനാപകടത്തിൽ സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം ചേറൂർ സ്വദേശികളായ ജബ്ബാർ ചെറുച്ചിയിൽ(44), റഫീഖ് കാപ്പിൽ (41) എന്നിവരാണ് മരിച്ചത്. ജിസാനിലെ ബെയ്ഷ് മസ്ലിയയിൽ ശനിയാഴ്ച വൈകീട്ട് ആണ് അപകടമുണ്ടായത്. ജിസാനിൽ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാൻ പോകവെയാണ് അപകടം.

Advertisements

പരുക്കേറ്റ ജബ്ബാറിനേയും റഫീഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles