ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ചില ഭാഗങ്ങൾ തെറ്റായി വ്യാഖ്യാപിച്ച് ഉപയോഗിച്ചു; ഇത് മുന്നണിയ്ക്കും സർക്കാരിനും എതിരെ ഉപയോഗിക്കുന്നു: ഇതിനാൽ രാജി വയ്ക്കുന്നു; രാജിയിൽ ആദ്യ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: വിമർശനം ഉന്നയിച്ചത് എന്റെ ഭാഷയിലും ശൈലിയിലും. ഇത് ഒരിക്കൽ പോലും ഭരണഘടന അവമതിപ്പാകും എന്ന് കരുതിയില്ല. എട്ടാം ക്ലാസിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ ഭരണഘടനയോയുള്ള കൂറും വിശ്വാസവും പുലർത്തിയിട്ടുണ്ട്. എന്നെ ഇത്തരത്തിൽ തെറ്റിധരിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ വേദനിപ്പിച്ചിട്ടുണ്ട്. തെറ്റിധാരണ പടർത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്നു. ഒരു മണിക്കൂർ നീണ്ട പ്രചാരണത്തിലെ ഏതാനും ഭാഗങ്ങൾ ദുർപ്രചാരണത്തിന് ഉപയോഗിക്കുന്നു. ഇടതു മുന്നണിയെയും എൽഡിഎഫ് സർക്കാരിനെയും ദുർബലപ്പെടുത്താൻ എന്റെ പ്രസംഗം ഉപയോഗിച്ചത് എന്നെ വേദനിപ്പിച്ചു.

Advertisements

പ്രസംഗത്തെപ്പറ്റിയുള്ള നിയമോപദേശം മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് തേടി. ഈ സാഹചര്യത്തിൽ എന്റെ സ്വതന്ത്രമായ നിലപാട് ഞാൻ സ്വീകരിച്ചു. ഇതിനാൽ ഞാൻ രാജിവയ്ക്കുന്നു. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനു ഞാൻ തുടർന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന വിവാദ പ്രസംഗത്തിനു പിന്നാലെയാണ് ഇപ്പോൾ ഇദ്ദേഹം രാജി വച്ചിരിക്കുന്നത്. രാജിയ്ക്കു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാധ്യമങ്ങൾക്ക് എതിരെയും വിമർശനം ഉയർത്തിയാണ് ഇപ്പോൾ അദ്ദേഹം രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനാ വിരുദ്ധ പരാമർശങ്ങളുടെ പേരിലായിരുന്നു രാജി. ജൂലായ് മൂന്നിനു മല്ലപ്പള്ളിയിൽ സി.പി.എം നടത്തിയ പരിപാടിയിലാണ് ഭരണഘടനാ വിരുദ്ധ പരാമർശം സജി ചെറിയാൻ നടത്തിയത്.

Hot Topics

Related Articles