പാലാ : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ അത് ലറ്റിക് മത്സരങ്ങൾ നവംബർ 7, 8, 9 തീയതികളിൽ പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. 98 ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. കോടയം റവന്യു ജില്ലയിലെ 13 സബ് ജില്ലകളിൽ നിന്നും 1, 2 സ്ഥാനം നേടിയ 2000 ൽ പരം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങളുടെ നടത്തിപ്പിന് വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും.
സീനിയർ വിഭാഗം ആൺ, പെൺകുട്ടികളുടെ 5 കിലോമീറ്റർ നടത്ത മത്സരങ്ങളോടുകൂടിയാണ് കായിക മേള ആരംഭിക്കുന്നത്. കായികമേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജോസ് കെ മാണി എം പി നിർവഹിക്കും. 9 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സ്പോട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി ജോർജ് തോമസ്, സ്പോർട്സ് കോ ഓർഡിനേറ്റർ ബിജു ആന്റണി, പബ്ലിസിറ്റി കൺവീനർ രാജേഷ് എൻ വൈ, തോമസ് മാത്യു, ജോബി വർഗീസ്, ബോബൻ ഫ്രാൻസിസ് , സോജൻ പീറ്റർ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു.