കോട്ടയം : കോട്ടയത്ത് എസ്.എഫ് .ഐ നേതൃത്വത്തിൽ അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മാർച്ചിന്റെ ഭാഗമായാണ് കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
കളക്ട്രേറ്റിന് മുന്നിൽ ചേർന്ന യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി റ്റി അഞ്ജു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി ആഷിക് , സെക്രട്ടറി മെൽവിൻ ജോസഫ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് നിഖിൽ , വി ജെ സഞ്ജയ് , കോട്ടയം ഏരിയാ സെക്രട്ടറി അശ്വിൻ ബിജു എന്നിവർ സംസാരിച്ചു.