കോട്ടയം: തട്ടിപ്പുകേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ സ്ഥിരം പ്രശ്‌നക്കാരൻ. മല്ലപ്പള്ളിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ആയിരിക്കെയാണ് തട്ടിപ്പ് കേസിൽ നിലവിൽ അറസ്റ്റിലായ പ്രീതിയുമായി സൗഹൃദം ആരംഭിച്ചത്. ഈ സൗഹൃദത്തിന്റെ പേരിൽ സഞ്ജയ്ക്ക് എതിരെ ഭാര്യ രണ്ടു തവണയാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം കർണ്ണാടകയിലെ കുടകിൽ നിന്നും പ്രീതി പിടിയിലാകുമ്പോൾ സഞ്ജയും ഒപ്പമുണ്ടായിരുന്നു.
കോട്ടയം നഗരത്തിൽ ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാപന നടത്തിപ്പുകാരി പ്രീതി മാത്യുവും, പൊലീസ് ഇൻസ്‌പെക്ടർ സി.പി സഞ്ജയും അറസ്റ്റിലായത്. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ നിലവിൽ സഞ്ജയ് സസ്‌പെൻഷനിലാണ്. ചങ്ങനാശേരി ചെന്നിക്കടുപ്പിൽ സി.പി സജയനെ(47)ണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കാൻഅഷ്വർ സ്ഥാപന ഉടമ പ്രീതി മാത്യുവിനെ (50) ഇന്നലെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളിയിൽ പൊലീസ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് സഞ്ജയും പ്രീതിയും തമ്മിൽ പരിചയത്തിലായത്. തുടർന്ന്, ഇരുവരും തമ്മിൽ സൗഹൃദമാകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ നേരത്തെ സഞ്ജയ്ക്ക് എതിരെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം തോപ്പുംപടിയിൽ ജോലി ചെയ്യുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ സസ്‌പെൻഷനിലായത്.
കാൻ അഷ്വർ സ്ഥാപനത്തിന്റെ തട്ടിപ്പിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രീതി മുങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് വെസ്റ്റ് പൊലീസ് പ്രീതിയ്ക്കായി അന്വേഷണം ആരംഭിച്ചത്. ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സംഘം കർണ്ണാടകയിലെ കുടകിൽ എത്തി. ഇവിടെ ഒളി സങ്കേത്തതിൽ എത്തിയപ്പോഴാണ് ഒപ്പം സിഐ സഞ്ജയ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് രണ്ടു പേരെയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രീതിയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. സഞ്ജയെ കോടതിയിൽ ഹാജരാക്കും.