സഹോദരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു തിരികെ പോരാനൊരുങ്ങുമ്പോൾ കുഴഞ്ഞ് വീണ് ജേഷ്ഠത്തിയും മരിച്ചു

കടുത്തുരുത്തി: സഹോദരിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു തിരികെ പോരാനൊരുങ്ങുമ്പോൾ കുഴഞ്ഞ് വീണ് ജേഷ്ഠത്തിയും  മരിച്ചു. വലാച്ചിറ ആലകാട്ടുപറമ്പിൽ  പരേതനായ  നാരായണന്റെ  ഭാര്യ തങ്കമ്മ നാരായണൻ(72) നാണ് മരിച്ചത്. തങ്കമ്മയുടെ സഹോദരി, കൊരുത്തോട് ഒറ്റകപ്പിലുമാവുങ്കൽ  ബേബിയുടെ ഭാര്യ മേരി(68) കഴിഞ്ഞ വ്യഴാഴ്ചയാണ് മരിച്ചത്, ശനിയാഴ്ച നടന്ന സംസ്കാരത്തിൽ പങ്കെടുക്കാൻ  എത്തിയ തങ്കമ്മ ഞായറാഴ്ച്ച തിരിച്ച് പോരാനിരിക്കെ  കുഴഞ്ഞു വീഴുകയായിരുന്നു.  മുണ്ടക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച തങ്കമ്മയെ  ഗുരുതരമായതിനാൽ  കോട്ടയം  മെഡിക്കൽ കോളേജിലേക്കു  മാറ്റിയെങ്കിലും ഇന്നലെ വെളുപ്പിന് മരിക്കുകയായിരുന്നു. സംസ്കാരം നടത്തി  മക്കൾ, ബിന്ദു, ബിനീഷ്, സിന്ധു. മരുമക്കൾ, കണ്ണൻ പാലക്കാട്‌, രേഷ്മ കാരിക്കോട്, അനിൽ  കുറിച്ചിത്താനം

Advertisements

Hot Topics

Related Articles