തിരുവനന്തപുരം : മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍ 31ന് വിരമിക്കും. ശിവശങ്കര്‍ വിരമിക്കേണ്ടത് ചൊവ്വാഴ്ചയായിരുന്നെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് തുടരാം.
ഡെപ്യൂട്ടി കളക്ടറായാണ് ശിവശങ്കര്‍ സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 1995 ല്‍ ഐ എ എസ് ലഭിച്ചു. പിന്നീട് ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒട്ടേറെ ആരോപണങ്ങളില്‍ ശിവശങ്കര്‍ കുടുങ്ങുകയും ജയില്‍വാസത്തിലേക്ക് എത്തിക്കുകയുമായിരുന്നു. സ്പ്രിംക്ലര്‍ കരാര്‍ വിവാദം, ലൈഫ് മിഷന്, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി ആരോപണങ്ങളില്‍ അദ്ദേഹം കുടുങ്ങിയിരുന്നു. സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് 2020 ജൂലായ് ഒന്നിന് അദ്ദേഹം സസ്പെന്‍ഷനിലായി.
തിരിച്ച് സര്‍വീസില്‍ എത്താന്‍ ഒരുവര്‍ഷവും അഞ്ചുമാസവും കഴിഞ്ഞു. നിലവില്‍ അദ്ദേഹം കായിക യുവജനകാര്യം സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതല വഹിക്കുകയാണ്. ശിവശങ്കര്‍ വിരമിക്കുന്നതോടെ പ്രണബ് ജ്യോതിനാഥിനെ ചുമതലക്കായി സര്‍ക്കാര്‍ ചൊവ്വാഴ്ച നിയമിച്ചു.