കോട്ടയം : ജില്ല സ്പോർട്സ് കൗൺസിൽ അവധിക്കാല പരിശീലനം ആരംഭിക്കുന്നു.ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്ക്കറ്റ്ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിലാണ് അവധിക്കാല പരിശീലനം ആരംഭിക്കുന്നത്. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മെയ് 30 വരെ അവധിക്കാല പരിശീലനം സംഘടിപ്പിക്കും. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ മാർച്ച് 30ന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ 8547575248
Advertisements