തിരുവനന്തപുരം: കേരളത്തിൽ 1408 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂർ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂർ 52, പാലക്കാട് 47, കാസർഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 74,070 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1295 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 189 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 14,153 കോവിഡ് കേസുകളിൽ, 9.3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 27 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,180 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1336 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 62 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3033 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 357, കൊല്ലം 715, പത്തനംതിട്ട 194, ആലപ്പുഴ 163, കോട്ടയം 186, ഇടുക്കി 164, എറണാകുളം 406, തൃശൂർ 212, പാലക്കാട് 32, മലപ്പുറം 111, കോഴിക്കോട് 201, വയനാട് 107, കണ്ണൂർ 118, കാസർഗോഡ് 67 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 14,153 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,30,941 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോർട്ട്
ന്മ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,69,11,038), 86 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,31,28,724) നൽകി.
ന്മ 15 മുതൽ 17 വയസുവരെയുള്ള 78 ശതമാനം (11,90,784) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 38 ശതമാനം (5,83,304) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.
ന്മ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,77,645)
ന്മ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെയുള്ള കാലയളവിൽ, ശരാശരി 61,210 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 1.9 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 1.6 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.