ട്രെയിനിൽ എത്തിച്ചു കഞ്ചാവ് വിൽപ്പന; റെയിൽവേ പൊലീസ് പിടികൂടിയ പ്രതിയുടെ സഹായിയും അറസ്റ്റിൽ ; പിടിയിലായത് ഇടുക്കി സ്വദേശി

കോട്ടയം: ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയുടെ കൂട്ടു പ്രതിയായ ഇടുക്കി സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന മുളാരമേട് സ്വദേശി അഭിലാഷ് രാഘവനെ (കണ്ണൻ -34) യാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നേരത്തെ ട്രെയിൻ മാർഗം കോട്ടയത്ത് കഞ്ചാവ് എത്തിച്ചിരുന്ന പ്രതിയെ ഒരു കിലോ കഞ്ചാവുമായി കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതിയ്ക്ക് കഞ്ചാവ് വാങ്ങാനും, വിൽക്കാനും സഹായം ചെയ്തിരുന്ന ഇടുക്കി സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. ഈ കേസിൽ അഭിലാഷ് ഒളിവിൽ പോയിരുന്നു. പിന്നാലെ റെയിൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, സിവിൽ പൊലീസ് ഓഫിസർമാരായ ശരത്, സനു, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles