കോട്ടയം തലയോലപ്പറമ്പിൽ എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി രണ്ടാം നിലയിൽ നിന്നും ചാടി മരിച്ചു; മരിച്ചത് വൈക്കം സ്വദേശി

വൈക്കം: തലയോലപ്പറമ്പ് സിലോൺകവലയിലുള്ള എബനേസർ ബൈബിൾ കോളേജിലെ അന്തേവാസി
രണ്ടാം നിലയിൽ നിന്നും ചാടി മരിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.കോളേജിന്റെ മുറ്റത്ത് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പടിഞ്ഞാറേനട നടുവിലെ വില്ലേജ് അമൃത ഭവനിൽ
ബാലഗോപാല പിളള (65) ആണ് മരിച്ചത്.
കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ഇയാൾ മൂന്ന് മാസം മുമ്പാണ് ഇവിടെ വന്നത്. പകൽ സമയങ്ങളിൽ ബന്ധു വീടുകളിലും മറ്റും പോയി രാത്രികാലങ്ങളിൽ കോളേജിൽ താമസിച്ചുവരികയായിരുന്നു.
കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Advertisements

Hot Topics

Related Articles