കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിൽ ഫുഡ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; കോഫി ഹൗസിൽ നിന്നും 2500 രൂപ തട്ടിയെടുത്ത ബസ് ജീവനക്കാരൻ പിടിയിൽ; പിടിയിലായത് ശരണ്യ ബസിലെ ജീവനക്കാരൻ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിലെ കോഫി ഹൗസിൽ ഫുഡ് ആന്റ് സേഫ്റ്റി ഓഫിസർ ചമഞ്ഞ് തട്ടിപ്പ്. ഇന്ത്യൻ കോഫി ഹൗസിൽ എത്തിയ തട്ടിപ്പുകാരൻ കോഫി ഹൗസ് മാനേജരിൽ നിന്നും 2500 രൂപ കൈപ്പറ്റി. ഇതിന് ശേഷം സമീപത്തെ ബാറിൽ കയറി മദ്യപിച്ച ഇയാൾ പുറത്തെ കടകളിലെത്തി ഭീഷണിപ്പെടുത്തിയതോടെ പൊലീസ് പിടിയിലായി. കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ശരണ്യ ബസിലെ കണ്ടക്ടറെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

Advertisements

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കോഫി ഹൗസിന്റെ വാതിലിൽ എത്തിയ തട്ടിപ്പുകാരൻ താൻ ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടറാണ് എന്നു മാനേജരോട് പരിചയപ്പെടുത്തി. താൻ അകത്തു കയറിയാൽ പ്രശ്‌നമാണ് എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ കോഫി ഹൗസിന്റെ സെക്രട്ടറിയെ ഫോണിൽ വിളിച്ചു. തുടർന്ന് തട്ടിപ്പുകാരൻ ഫോണിൽ ഭീഷണി സ്വരത്തിൽ സംസാരിച്ചു. ഇതോടെ പൊല്ലാപ്പ് ഒഴിവാക്കാൻ കോഫി ഹൗസ് ജീവനക്കാർ 2500 രൂപ നൽകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് ഇവിടെ നിന്ന് പുറത്തിറങ്ങിയ തട്ടിപ്പുകാരൻ നേരെ നടന്നത് സമീപത്തെ ബാറിലേയ്ക്കാണ്. ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം തട്ടിപ്പുകാരൻ സമീപത്തെ കടകളിൽ കയറി. ഇവിടെയും ഭീഷണി തുടർന്നു. ഈ കടകളിൽ ഒരാൾ ഇയാളെ തിരിച്ചറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറങ്ങിയത്. തുടർന്ന് ഇവർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ശരണ്യ ബസിലെ ജീവനക്കാരനാണ് എന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles