കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർത്ഥികൾ മർദിച്ച സംഭവം: മൂന്ന് വിദ്യാർത്ഥികൾ റിമാൻഡിൽ; സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി രംഗത്ത്; മർദനത്തിന്റെ കൂടുതൽ വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിന്

തലയോലപ്പറമ്പിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: തലയോലപ്പറമ്പിൽ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. തലയോലപ്പറമ്പ് ഡി.ബി കോളേജിലെ മൂന്നു വിദ്യാർത്ഥികളെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോളേജ് വിദ്യാർത്ഥികളായ അഖിൽ, അജിത്, നിധീഷ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനിടെ സംഭവത്തിന്റെ ഏറ്റവും പുതിയ വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിനു ലഭിച്ചു.

Advertisements

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് അവേമരിയ ബസ് ജീവനക്കാരെ തലയോലപ്പറമ്പ് ഡിബി കോളേജിലെ ഒരു സംഘം വിദ്യാർത്ഥികൾ ചേർന്നു മർദിച്ചത്. സംഭവത്തിൽ വധശ്രമത്തിന് അടക്കം പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ സംഘർഷത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയും രംഗത്ത് എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്എഫ്‌ഐ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന.
സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് സാധാരണക്കാരെയും വിദ്യാർഥികളെയും സാരമായി ബാധിച്ചു. കഴിഞ്ഞദിവസം തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർഥികളെ ബസ്സിൽ കയറ്റുന്നതും ആയി ബന്ധപ്പെട്ട ആവേ മരിയ ബസ്സുമായി തർക്കം ഉണ്ടായി. കോളേജിൽ നിന്നും തിരികെ വീട്ടിലേക്ക് പോകാനായി ബസ്സിൽ കയറിയ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ അസഭ്യവർഷവും കയ്യേറ്റവും ഉണ്ടായത്. വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും ബസിൽ നിന്നും തള്ളിയിടുകയും ചെയ്തു.

തുടർന്ന് മുന്നോട്ടു പോയ ബസ്സ് അടുത്ത സ്റ്റോപ്പിൽ നിർത്തുകയും ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുകയും ബസ്സിൽ നിന്ന് വലിച്ചിറക്കി വിടുകയും ചെയ്തു. ഇതറിഞ്ഞ കോളേജിലെ എസ്എഫ്‌ഐയുടെ ഭാരവാഹികൾ തൊട്ടടുത്ത സ്റ്റോപ്പിൽ ചെല്ലുകയും ബസ് ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. ഈ സമയം ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജാക്കി ലിവർ ഉപയോഗിച്ച് വിദ്യാർഥികളെ മർദ്ദിച്ചു ഈ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ എതിർദിശയിൽ നിന്നും പുറകിൽ നിന്നും ഒക്കെ ആയി വന്ന അവരുടെ മറ്റു ബസ്സുകളിലെ ജീവനക്കാരും സംഘം ചേർന്ന് വിദ്യാർഥികളെ മർദ്ദിച്ചു.

ഇത് അറിഞ്ഞെത്തിയ പ്രദേശത്തെ പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനും എസ്എഫ്‌ഐയുടെ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയുമായ അമൽ രാജിനെയും ഏരിയാ പ്രസിഡന്റ് അജയ് വേണുഗോപാലിനും നേരത്തെ വിദ്യാർഥികൾക്ക് കൺസെക്ഷൻ നൽകാത്തതിൽ ഉണ്ടായ തർക്കത്തിന് മുൻ വൈരാഗ്യത്തിൽ ജീവനക്കാർ ജാക്കി ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ എസ്എഫ്‌ഐയുടെ ഏരിയാസെക്രട്ടറി അമൽരാജ് ഡി ബി കോളേജിലെ യൂണിറ്റ് ഭാരവാഹികൾ ആയ വൈഷ്ണവ് ,സാബു ഷിഹാബ്, ബസ് ജീവനക്കാർ ബസിൽ നിന്നും തള്ളി താഴെയിട്ട് പരിക്കേറ്റ വിദ്യാർഥിനി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

മർദ്ദിക്കുകയും ബസിൽനിന്ന് ഇറക്കി ഇറക്കിവിടുകയും ചെയ്തതിൽ പരാതി നൽകാനായി എത്തിയ വിദ്യാർത്ഥികളെ പൊലീസ് ഏകപക്ഷീയമായി ബസ് ജീവനക്കാർക്ക് അനുകൂലമായി കള്ള കേസെടുക്കുകയും അറസ്റ്റ് ചെയ്യും ഉണ്ടായി.ആവേ മരിയ ഉൾപ്പെടെയുള്ള സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് കടുത്ത

രീതിയിലുള്ള വിവേചനം ആണ് കാണിക്കുന്നത്. സാധാരണ യാത്രക്കാരെ പോലെ ബസ്സിൽ ഇരുന്നു യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കാറില്ല. കൺസഷൻ ചോദിക്കുമ്പോൾ വിദ്യാർത്ഥികളെ പാതിവഴിയിൽ ഇറക്കിവിടുന്നത് പതിവാണ്. പ്രതികരിക്കുന്ന വിദ്യാർഥികൾക്കുനേരെ സംഘം ചേർന്ന്മർദ്ദിക്കുന്നതാണ് ഇവരുടെ രീതി. ഈ അനീതി പൊതുസമൂഹം തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും എസ്എഫ്‌ഐ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

Hot Topics

Related Articles