തലയോലപ്പറമ്പ്: വെള്ളൂർ,
34 വർഷത്തെ രാജ്യസേവനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഇറുമ്പയം ഒറക്കെനാംകുഴിയിൽ പരേതനായ ജോസഫ്. ഏലമ്മ ദമ്പതികളുടെ 6 മക്കളിൽ അഞ്ചാമൻ ആയ സുബൈദാർ മേജർ വിൽസൺ ജോസഫ് ഓണണറി ലെഫ്റ്റനന്റ് യൂണിഫോമിൽ വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ ബന്ധുക്കളും നാട്ടുകാരും വെള്ളൂർ പഞ്ചായത്തും സംയുക്തമായി പൂച്ചെണ്ടുകളും പൂമാലയും നൽകി പ്രൗഢഗംഭീര സ്വീകരണം നൽകി.
Advertisements
മദ്രാസ് എൻജിനീയർ ഗ്രൂപ്പ് ആൻഡ് സെന്റർ ബാംഗ്ലൂരിൽ നിന്ന് ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ ഇന്നലെ വൈകിട്ട് 8നു പുറപ്പെട്ട് മെയ്ദിനത്തിൽ രാവിലെ എട്ടുമണിക്ക് വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിലെ പാസഞ്ചേഴ്സിനെയും പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള സ്വീകരണം നൽകിയത്. ഭാര്യ ഷെറിൻ വിൽസൺ മക്കൾ: ആഷ്‌ന വിൽസൺ,
ആൻഡ്രിയ വിൽസൺ.