കോട്ടയം : കോട്ടയം തലയോലപ്പറമ്പിൽ പോക്സോ കേസ് ഇരകളായ രണ്ടു പെൺകുട്ടികൾ ഒതളങ്ങ കഴിച്ച ജീവനൊടുക്കാൻ ശ്രമിച്ചു. ഒരാൾ മരിച്ചു. രണ്ടാമത്തെയാളെ ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പിലാണ് സംഭവം. ഒരു വർഷം മുൻപത്തെ പോക്സോ കേസിൽ ഇവർ ഇരകളായിരുന്നു.
Advertisements
ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപത്ത് നിന്ന് പെൺകുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് , ബന്ധുക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് , മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.