കോട്ടയം : കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ മീനച്ചിലാറിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ രാധാകൃഷ്ണൻ ( 50 ) എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്ന ഘട്ടത്തിലാണ് ചൊവ്വാഴ്ച 12.30 ഓടെ ഇയാളെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇയാളെ തൊടുപുഴയിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ കഴിയാതെ സംഘം മടങ്ങുകയായിരുന്നു. അറുപുഴയിൽ മീനച്ചിലാറിൽ മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് എസ് ഐ റ്റി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് കോട്ടയം ഫയർ സ്റ്റേഷനിലെ സ്കൂബാ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം ആറ്റിൽ നിന്ന് പുറത്തെടുത്തത്. സ്കൂബാ ടീം ഗ്രേസ് അഡീഷണൽ സ്പെഷ്യൽ ഓഫീസർ ബി സന്തോഷിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജി, പ്രിയദർശൻ, ഡിനായൽ, അനീഷ് ജി നായർ , എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം ആറ്റിൽ നിന്ന് കരയ്ക്കെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയയ്ക്കും.