കോട്ടയം : ഓളപ്പരപ്പിലെ ഉത്സവം താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് ഇന്ന്, ഒക്ടോബർ 7 നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി. സുവനീറിന്റെ ആദ്യപ്രതി അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പതാകയുയർത്തും, സി.ബി എൽ. സന്ദേശം നൽകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് ട്രോഫികൾ കോട്ടയം വെസ്റ്റ് ക്ലബിൽ നിന്ന് മുഖ്യപവലിയനിലേക്ക് എത്തിക്കുന്ന മത്സരവള്ളംകളി വിളംബരം നടക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് സമ്മാനദാനം നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് അനുശോചന പ്രമേയം അവതരിപ്പിക്കും. നീന്തൽ പ്രദർശനത്തിന്റെ ഫ്ളാഗ് ഓഫ് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗങ്ങളായ എം. പി. സന്തോഷ് കുമാർ, ഷേബ മർക്കോസ്, ജിഷ ജോഷി,
ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷ്റ തൽഹത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.വി. റസൽ, നാട്ടകം സുരേഷ്, അഡ്വ. വി.ബി. ബിനു, ബി. രാധാകൃഷ്ണൻ, മീനച്ചിലാർ-മീനന്തറയാർ നദീസംരക്ഷണസമിതി കോ- ഓർഡിനേറ്റർ അഡ്വ. അനിൽകുമാർ, ടൂറിസം ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. പത്മകുമാർ, വള്ളംകളി ജനറൽ കൺവീനർ സുനിൽ എബ്രഹാം, സെക്രട്ടറി സാജൻ പി. ജേക്കബ്, പ്രൊഫ. കെ.സി. ജോർജ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അബുഷമ്മാസ് മുഹമ്മദാലി മൗലവി തുടങ്ങിയവർ പങ്കെടുക്കും. ചിങ്ങവനം നാട്യഗൃഹ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ നൃത്ത പരിപാടിയും ഇടവേളകളിൽ കലാരൂപങ്ങളും അരങ്ങേറും.