കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് രണ്ടാം ഉത്സവം. രാത്രി പത്തു മുതൽ നടക്കുന്ന കഥകളി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാത്രി പത്തിന് നടക്കുന്ന കഥകളി, കിർമ്മീര വധം മലയാള മനോരമ സർക്കുലേഷൻ വിഭാഗം വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ കളിവിളക്ക് തെളിയിക്കും.
രണ്ടാം ഉത്സവ ദിവസമായ മാർച്ച് 16 വ്യാഴാഴ്ച വൈകിട്ട് നാലിന് നിർമ്മാല്യ ദർശനം, വൈകിട്ട് അഞ്ചിന് ഗണപതിഹോമം, രാവിലെ ഏഴരയ്ക്ക് ശ്രീബലി എഴുന്നെള്ളിപ്പ്. ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ ഉത്സവബലി ദർശനം. വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ദീപക്കാഴ്ച. രാത്രി ഒൻപതു മുതൽ പത്ത് വരെ വിളക്ക് എഴുന്നെള്ളിപ്പ്.
കലാമണ്ഡപത്തിൽ രാവിലെ ഒൻപതിന് ഭാഗവതപാരായണം, 11 ന് ശിവപുരാണം. 12 ന് പാഠകം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവാതിരകളി. ഉച്ചയ്ക്ക് രണ്ടിന് സംഗീതസദസ്. വൈകിട്ട് മൂന്നിന് നാരായണീയ പാരായണം. വൈകിട്ട് നാലിന് ശിവാഷ്ടപദി, വൈകിട്ട് അഞ്ചിന് സംഗീതസദസ്, രാത്രി ഏഴിന് സോപാനസംഗീതം. രാത്രി ഏഴിന് മാളവിക എം.ആർ.കെ മ്യൂസിക് ഫെസ്റ്റിവലിൽ ലൈവ് വയലിൻ കൺസേർട്ട് നടക്കും. രാത്രി ഒൻപതിന് ഭരതനാട്യകച്ചേരി നടക്കും.