കോട്ടയം : തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ് ചടങ്ങ് നടന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് ഉത്തരം വയ്പ് ചടങ്ങ് നിർവഹിച്ചു.ഒന്നാം ഘട്ടമായി നാലു ഗോപുരങ്ങളുടെയും ശ്രീ കോവിലിന്റെയും നവീകരണത്തിന് ശേഷമാണ് ബലിക്കൽ പുരയുടെ നവഖണ്ഡങ്ങളുടെ അറ്റകുറ്റപണിക്കായി തീരുമാനിച്ചത്. എന്നാൽ പണി തുടങ്ങാൻ നോക്കിയപ്പോൾ ബലിക്കൽ പുരയുടെ ഉള്ളിലേക്ക് പൂർണ്ണമായും ജീർണ്ണാവസ്ഥയിൽ കാണുകയും ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ ബലിക്കൽപുര പൂർണ്ണമായും നവീകരിക്കാൻ ക്ഷേത്ര ഉപദേശക സമിതി തീരുമാനിക്കുകയായിരുന്നു.
ഏകദേശം ഒരു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ അജികുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ. ലീന, ഉപദേശക സമിതി മുഖ്യരക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ, ഫെസ്റ്റിവൽ കോർഡിനേറ്റർ ടി.സി രാമാനുജം, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ ടി.സി ഗണേഷ് ബാബു, ഉപദേശക സമിതി സെക്രട്ടറി അജയ്. ടി തുടങ്ങിയവർ പങ്കെടുത്തു.