കുറവിലങ്ങാട് : ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ തിരുവാതിര പുഴുക്ക് കേമം തന്നെയാണ് സ്വാദിഷ്ഠവും ആരോഗ്യപ്രതവുമായ തിരുവാതിര പുഴുക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.തിരുവാതിര കിഴങ്ങുകളുടെ ഉത്സവക്കാലമാണ്. കപ്പ., ചേമ്പ്, ചേന, കാച്ചിൽ ‘കൂർക്ക. ചെറുകിഴങ്ങ്, നനകിഴങ്ങ്, എന്നിങ്ങനെ വിവിധയിനം കിഴങ്ങുവർഗ്ഗങ്ങളുടെ വിളവെടുപ്പുകാലം കൂടിയാണ് ഇത്. അതുകൊണ്ടാവണം, തിരുവാതിരയ്ക്ക് കിഴങ്ങുകൾക്കാണ് പ്രാധാന്യം. കിഴങ്ങുകൾ. വൻപയർ ‘ കടല. മുതിര എന്തിവ ചേർത്തുണ്ടാക്കുന്ന തിരുവാതിരപ്പുഴുക്ക്, ഒഴിച്ചുകൂടാത്തതാണ്.. കിഴങ്ങ്വവർഗങ്ങൾ ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചെടുത്തതിലേക്ക് വൻപയർ ‘ കടല. മുതിര എന്നിവ വേവിച്ചതും ചേർത്ത് ഇളക്കി കുറുക്കിവരുന്ന പാകത്തിന് തേങ്ങ പച്ചമുളക ജീരകം. എന്നിവ ചതച്ചതും വെളിച്ചണ്ണയും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുത്താൽ സ്വാദിഷ്ഠമായ തിരുവാതിരപുഴുക്ക് റെഡി ആയി ……. മഞ്ജു വി നായർ .ശ്രീദുർഗ തിരുവാതിരകളി സംഘം ഇലയ്ക്കാട്