കോട്ടയം : മാലിന്യ മുക്തം നവകേരളം പദ്ധതിയിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണമായും മാലിന്യ മുക്തമാക്കുന്നതിനു വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് തിരുവാർപ്പ് ഏറ്റെടുത്തിരിക്കുന്നത് .ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ വിവിധ ദിവസങ്ങളിലായി പഞ്ചായത്തിലെ പൊതു ഇടങ്ങളും ജലാശയങ്ങളും വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു .തുടർന്ന് ഒക്ടോബർ 12 ന് വീടുകളിലെ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് എല്ലാ വാർഡുകളിലും പ്രത്യേക സംവിധാനമൊരുക്കി.
ടൺ കണക്കിന് അജൈവ മാലിന്യങ്ങളാണ് ഓരോ കേന്ദ്രത്തിലും വീടുകളിൽ നിന്നും ജനങ്ങൾ എത്തിച്ചത് .ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി കൈമാറുന്നതിനും നടപടി സ്വീകരിച്ചു .ആദ്യ ലോഡ് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് അജയൻ കെ മേനോൻ ഫ്ലാഗ് ഓഫ് ചെയ്തു .വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് ,ക്ഷേമകാര്യ സമിതി ചെയർമാൻ ഷീനാ മോൾ ,മെമ്പറന്മാരായ ജയാ സജിമോൻ ,ഹസീദ പി എസ്സ് , അസി .സെക്രട്ടറി മനു , ഹെൽത്ത് ഇൻസ്പെക്ടർ നിഷാന്ത് ,ക്ലീൻ കേരളാ കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.