കോട്ടയം നഗരമധ്യത്തിൽ നിന്നും മാല മോഷ്ടിച്ചു; പുതുപ്പള്ളി സ്വദേശിയായ യുവാവ് കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായി

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവതിയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ. പുതുപ്പള്ളി കുന്നേൽ പറമ്പിൽ വീട്ടിൽ സലി മകൻ അനീബ് (35) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോവുകയായിരുന്ന 72 വയസ്സുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഇയാൾ ഓടുകയായിരുന്നു. സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും, പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ശ്രീജിത്ത്.ടി, ഷൈജു, സി.പി.ഓ മാരായ രഞ്ജിത്ത്.ജി, ജിജി മോസസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles