കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ എ.ബി.വി.പി ആക്രമം ; സി.പിഎമ്മിന്റെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു

കോട്ടയം : കോട്ടയം നഗരത്തിൽ പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ എ.ബി.വി.പി പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം. നഗരത്തിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ ബോർഡുകൾ എ.ബി.വി.പി പ്രവർത്തകർ നശിപ്പിച്ചു. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമണത്തിന്റെ പേരിൽ തിരുവനന്തപുരത്തെ തങ്ങളുടെ ഓഫീസ് സി.പി.എം പ്രവർത്തകർ അക്രമിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Advertisements

പ്രതിഷേധത്തിന്റെ ഭാഗമായി വെല്ലുവിളികളുമായി നഗരത്തിൽ പ്രകടനം നടത്തിയ പ്രവർത്തകർ. സി. പി.എമ്മിന് പുറമെ , ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ പ്രവർത്തകർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. കോട്ടയം തിരുനക്കരയിൽ നിന്നും കനത്ത മഴയെ അവഗണിച്ചും പ്രകടനം സംഘടിപ്പിച്ച പ്രവർത്തകർ അക്രമാസക്തമാവുകയായിരുന്നു.

Hot Topics

Related Articles