കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വാഹനാപകടം; ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു

ബേക്കർ ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ വാഹനാപകടം. ഓട്ടോറിക്ഷയും ഇന്നോവയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഓട്ടോഡ്രൈവർ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ഇയാളെ പുറത്തെടുക്കുന്നതിനുള്ള പരിശ്രമം തുടരുകയാണ്. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവറെ രക്ഷിക്കുന്നതിനായി അഗ്നിരക്ഷാ സേനയെയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സി.എം.എസ് കോളേജ് ഭാഗത്തു നിന്നു വരികയായിരുന്നു ഇന്നോവ. ഈ സമയത്താണ് തിരുനക്കര ഭാഗത്തു നിന്നും ഓട്ടോറിക്ഷ എത്തിയത്. രാത്രിയായതിനാൽ ഓട്ടോറിക്ഷ ഓടിയെത്തുന്നത് ഇന്നോവയുടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നോവ മുന്നോട്ട് എടുത്തതും ഓട്ടോറിക്ഷയിൽ ഇടിച്ചതും ഒന്നിച്ചായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിൽ വീണ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവർ കുടുങ്ങിക്കിടക്കുകയാണ്. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഓട്ടോ ഡ്രൈവറെ പുറത്ത് എത്തിക്കാൻ സാധിച്ചില്ല. പൊലീസ് കൺട്രോൾ റൂം വാഹനം എത്തിയിട്ടുണ്ട്. അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി.

Hot Topics

Related Articles