കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു; നഗരത്തിൽ വൈദ്യുതി മുടങ്ങി; വൻ ഗതാഗതക്കുരുക്ക്

നഗരത്തിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ ഊട്ടി ലോഡ്ജ് കെട്ടിടത്തിനു സമീപം വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് പോസ്റ്റിൽ തീ പടർന്നു പിടിച്ചത്. തീയും പുകയും കണ്ട നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘം എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതേ തുടർന്നു നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.

Advertisements

തീ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഗ്നിരക്ഷാ സംഘം സ്ഥലത്ത് എത്തിയതിനാൽ നഗരത്തിൽ ഗതാഗതം വഴി തിരിച്ച് വിട്ടു. പോസ്റ്റ് ഓഫിസ് റോഡ് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ. കൃത്യ സമയത്ത് തീ പടർന്നു പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈദ്യുത ഉപകരണങ്ങളിൽ തീ പടർന്നു പിടിക്കുമ്പോൾ കെടുത്താൻ ഉപയോഗിക്കുന്ന ഫോഗ് ഉപയോഗിച്ചാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രിച്ചത്. കോട്ടയം യൂണിറ്റിൽ നിന്നുള്ള ഒരു യൂണിറ്റ് ടീമാണ് എത്തിയത്. പത്ത് മിനിറ്റ് കൊണ്ടു തന്നെ തീ കെടുത്താൻ സാധിച്ചു.

Hot Topics

Related Articles