കോട്ടയം നഗര മധ്യത്തിൽ വൈദ്യുതി പോസ്റ്റ് നിന്ന് കത്തി : അഗ്നിരക്ഷാ സേന തീ കെടുത്തി

കോട്ടയത്ത് നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം : 12.00

Advertisements

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ പട്ടാപ്പകൽ വൈദ്യുതി പോസ്റ്റിന് തീ പിടിച്ചു. ബേക്കർ ജംഗ്ഷന് സമീപം വൈഎംസിഎ റോഡിലാണ് വൈദ്യുതി പോസ്റ്റിന് തീ പിടിച്ചത്. അപകടകരമായ തീ പടർന്നതോടെ നാട്ടുകാർ വിവരം ട്രാഫിക് പൊലീസിനെ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. അഗ്നി രക്ഷാ സേനയാണ് തീ അണച്ചത്. നാട്ടുകാരുടെ ശ്രദ്ധയിൽ പോസ്റ്റ് കത്തിയത് പെട്ടതിനാലാണ് അപകടം ഒഴിവായത്.

Hot Topics

Related Articles