കോട്ടയം നഗരത്തിലെ ഷാൻമോഡൽ തട്ടിക്കൊണ്ടു പോകൽ ഏറ്റുമാനൂരിലും! ഗുണ്ടാ നേതാവ് അലോട്ടിയുടെ സംഘം അതിരമ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ചു മർദിച്ചത് ആറു മണിക്കൂറോളം; ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ താവളത്തിൽ നിന്നും യുവാവ് ജീവനോടെ രക്ഷപെട്ടത് അത്ഭുതകരമായി

ഏറ്റുമാനൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മുള്ളക്കുഴി സ്വദേശിയായ ഷാനെ ഗുണ്ടാ സംഘത്തലവൻ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷനു മുന്നിൽ കൊണ്ടിട്ടതിനു സമാനമായ തട്ടിക്കൊണ്ടു പോകൽ ഏറ്റുമാനൂരിലും. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ ഗുണ്ടാ സംഘത്തിൽപ്പെട്ട യുവാക്കൾ ചേർന്ന് അതിരമ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത് ആറു മണിക്കൂറിലേറെ. ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ താവളത്തിൽ നിന്നും അത്ഭുതകരമായി യുവാവ് രക്ഷപെട്ടെങ്കിലും ഇയാൾ ഗുണ്ടകളെ ഭയന്ന് ഇനിയും പരാതി നൽകിയിട്ടില്ല. ശരീരത്തിൽ സാരമായി പരിക്കേറ്റ ഇയാൾ വീട്ടിൽ തന്നെ കഴിയുകയാണ്.

Advertisements

തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അക്രമ സംഭവങ്ങൾ. അതിരമ്പുഴ കോട്ടമുറിയിലെ ഗുണ്ടാ സംഘമായ കോട്ടമുറി ബോയ്‌സിലെ അംഗമായ പത്തൊൻപതുകാരനെയാണ് അലോട്ടിയുടെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ ശേഷം ഈ യുവാവിനെ അതിരമ്പുഴയിൽ നിന്നും ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തുടർന്നു, അക്രമികൾ അതിരമ്പുഴ മുതൽ ആർപ്പൂക്കര വില്ലൂന്നിവരെ ഈ യുവാവിനെ കാറിനുള്ളിലിട്ട് മർദിച്ചു. തുടർന്നു, ആർപ്പൂക്കര വില്ലൂന്നിയിലെ ഗുണ്ടാ സഹോദരന്മാരുടെ വീട്ടിലെത്തിച്ച ശേഷവും മർദനം തുടർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി എട്ടു മണിയോടെ പിടികൂടിയ യുവാവിനെ വില്ലൂന്നിയിലെ രഹസ്യ സങ്കേതത്തിൽ ഇട്ട് രാത്രി രണ്ടു മണിവരെയാണ് ഗുണ്ടാ സംഘം മർദിച്ചത്. ജയിലിൽ കിടക്കുന്ന ഗുണ്ടാ സംഘത്തലവൻ അലോട്ടി ഇവിടെ നിന്നു ഫോണിലൂടെ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മർദനമെന്നു വിവരം ലഭിച്ചിട്ടുണ്ട്. കോട്ടമുറി ബോയ്‌സിലെ ഗുണ്ടാ സംഘാംഗമായ രണ്ടു പേരെ വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ടാണ് അക്രമികൾ ഈ യുവാവിനെ ക്രൂരമായി മർദിച്ചതെന്നാണ് ലഭിക്കുന്ന സൂചന. മർദനത്തിനു ശേഷം രാത്രി രണ്ടു മണിയോടെയാണ് ഗുണ്ടകൾ ഈ യുവാവിനെ വിട്ടയച്ചത്.

മർദനമേറ്റ് ശരീരത്തിൽ ആകമാനം പരിക്കേറ്റിട്ടും, ഇയാൾ ആശുപത്രിയിൽ പോകാനോ പൊലീസിൽ പരാതി നൽകാനോ തയ്യാറായിട്ടില്ല. അലോട്ടിയുടെ ഗുണ്ടാ സംഘത്തെ തിരികെ ആക്രമിക്കുന്നതിനു വേണ്ടിയാണ് കോട്ടമുറി ബോയ്‌സ് പരാതി നൽകാൻ തയ്യാറാകാത്തതെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ വിവരം ലഭിച്ച പൊലീസ് സംഘം പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയെന്നു പറയുമ്പോഴാണ് ഗുണ്ടാ സംഘം വീണ്ടും ജില്ലയിൽ സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.