കോട്ടയം നഗരമധ്യത്തിൽ കല്യാൺസ് സിൽക്ക്‌സിന്റെ ഇടവഴിയിലെ ചീട്ടുകളി; സുരക്ഷ ഒരുക്കുന്നത് ഗുണ്ടാ സംഘങ്ങൾ; പണമിറക്കുന്നത് ബ്ലേഡ് മാഫിയ സംഘം; ചീട്ടുകളി കളത്തിൽ മറിയുന്നത് ലക്ഷങ്ങൾ

കോട്ടയം: നഗരമധ്യത്തിൽ കല്യാൺ സിൽക്ക്‌സിനെ സമീപത്തെ ഇടവഴിയിലെ വാടക കെട്ടിടത്തിലെ ചീട്ടുകളി ക്ലബിന് സുരക്ഷ ഒരുക്കുന്നത് ഗുണ്ടാ സംഘങ്ങൾ. കോട്ടയം നഗരത്തിലെ പരിസരവും , ഏറ്റുമാനൂരും കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങളാണ് ഇവിടെ ചീട്ടുകളി കേന്ദ്രത്തിന് സുരക്ഷ ഒരുക്കുന്നത്. ഇത് കൂടാതെ ബൗൺസ് കളിയും, റമ്മിയും മറ്റ് വൻ ചീട്ടുകളികളുമാണ് ഇവിടെ നടക്കുന്നത്. ലക്ഷങ്ങളാണ് ഓരോ ദിവസവും ഈ കളത്തിൽ ഇറങ്ങുന്നത്. അവധി ദിവസങ്ങളിൽ വ്യാപകമായി നടക്കുന്ന ചീട്ടുകളിയിലേയ്ക്ക് പലിശക്കാരും പണം നിക്ഷേപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസം കോട്ടയം വാകത്താനത്ത് ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിന്റെ നേതൃത്വത്തിൽ ക്ലബിൽ നടത്തിയ പരിശോധനയിൽ ഒരു ലക്ഷം രൂപയുടെ ചീട്ടുകളിയും പത്തു പേരെയും പിടികൂടിയിരുന്നു. ഇത്തരത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായ രീതിയിൽ ചീട്ടുകളിയ്‌ക്കെതിരെ ജില്ലാ പൊലീസിന്റെ നടപടി നടക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ പൊലീസ് നടപടി വ്യാപകമായി നടക്കുന്നതിനിടെയാണ് കോട്ടയം നഗരമധ്യത്തിൽ പൊലീസിന്റെ മൂക്കിന് താഴെ ലക്ഷങ്ങൾ ചിലവഴിച്ച് ചീട്ടുകളി നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരത്തിലെ പലിശക്കാരായ സംഘവും ഈ ചീട്ടുകളി കളത്തിൽ സജീവമായുണ്ട്. പണം നഷ്ടമായി നിൽക്കുന്നവർക്ക് പലിശയ്ക്ക് പണം നൽകി കളിപ്പിക്കുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലാണ് ഇവിടെ ചീട്ടുകളി നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ഗുണ്ടാ സംഘങ്ങളായതിനാൽ തങ്ങനെ പൊലീസുകാർ തൊടില്ലെന്നാണ് ഈ ചീട്ടുകളി സംഘത്തിന്റെ ആത്മവിശ്വാസം. ഈ ഗൂണ്ടകൾ വഴി പൊലീസ് സംഘത്തിന് ഇവർ കൈക്കൂലി നൽകുന്നുണ്ടെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നിയമ നടപടി എടുത്തെങ്കിൽ മാത്രമേ ഈ ചീട്ടുകളി സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കു.

Previous article
Next article

Hot Topics

Related Articles