കോട്ടയം നഗരമധ്യത്തിൽ തീയറ്റർ റോഡ് കയ്യേറി സാമൂഹിക വിരുദ്ധ സംഘവും കയ്യേറ്റക്കാരും അനധികൃത പാർക്കിംങും; നോക്കുകുത്തിയായി പൊലീസും കോട്ടയം നഗരസഭയും; സാമൂഹിക വിരുദ്ധർ നഗര റോഡുകൾ കയ്യടക്കുമ്പോൾ ജനം എന്ത് ചെയ്യണം സർ..!

കോട്ടയം: നഗരമധ്യത്തിൽ തീയറ്റർ റോഡ് കയ്യേറി സാമൂഹിക വിരുദ്ധ സംഘങ്ങളും കയ്യേറ്റക്കരും അനധികൃത കച്ചവടക്കാരും അനധികൃത പാർക്കിംങ് സംഘവും. നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ടിബി റോഡിനെ പോലും ബ്ലോക്കാക്കാൻ ‘കഴിവുള്ള’ തീയറ്റർ റോഡ് കയ്യേറിയിട്ടും യാതൊരു വിധ നടപടിയും അധികൃതർ എടുക്കുന്നില്ല. കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തായി തീയറ്ററിലേയ്ക്കുള്ള റോഡാണ് കോട്ടയത്തെ സകല സാമൂഹിക വിരുദ്ധ ശക്തികളുടെയും കേന്ദ്രമായി മാറിയിരിക്കുന്നത്.

Advertisements

കോട്ടയം ടിബി റോഡിൽ നിന്നും തീയറ്റർ റോഡിലേയ്ക്കുള്ള ഈ റോഡിന്റെ ഇരുവശത്തും പകൽ സമയങ്ങളിൽ പോലും അനധികൃത പാർക്കിംങ് സജീവമാണ്. ഇവിടെ ഇരുചക്രവാഹനങ്ങളാണ് കൂടുതലായും പാർക്ക് ചെയ്യുന്നത്. ഇതിനോട് ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ലോട്ടറി തട്ടുകൾ മുളച്ചു പൊന്തിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. സിനിമകൾ സജീവമാകുന്ന സമയങ്ങളിൽ ഈ റോഡിലൂടെ കാൽനടപോലും സാധ്യമല്ലാത്ത സാഹചര്യമാണ്. ഇത്തരം സാഹചര്യത്തിലാണ് ഈ റോഡ് കയ്യേറി ലോട്ടറി തട്ടുകൾ സ്ഥാപിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ റോഡിനെ ആശ്രയിക്കുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി യാത്രക്കാരുണ്ട്. കാൽനടയായാണ് പലരും ഇതുവഴി കടന്നു പോകുന്നത്. എന്നാൽ, ഇവിടെ അലഞ്ഞു തിരിയുന്ന സാമൂഹിക വിരുദ്ധ സംഘം ഈ സ്ത്രീകൾക്കു ഭീഷണിയായി മാറിയിട്ടുണ്ട്. തീയറ്ററിനു മുന്നിലെയും, സമീപത്തെയും ഇടവഴിയിൽ പരസ്യമായി പോലും മദ്യപിക്കുന്ന സംഘങ്ങളാണ് സാധാരണക്കാർക്ക് ഭീഷണിയാകുന്നത്. ഇത് കൂടാതെയാണ് പട്ടാപ്പകൽ പോലും പരസ്യമായി അസഭ്യം വിളിയുമായി തീയറ്റർ റോഡിൽ സജീവമായി നിൽക്കുന്ന ലൈംഗിക തൊഴിലാളികൾ. ഇത്തരത്തിൽ സർവ സാമൂഹിക വിരുദ്ധ സംഘങ്ങളുടെയും കേന്ദ്രമായി ഈ റോഡ് മാറിയിട്ടും അധികൃതർ ആരും തന്നെ നടപടിയെടുക്കുന്നില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.