കോട്ടയം: 24 ചാനലിന്റെ ലഹരി വിരുദ്ധ യാത്ര എസ്.കെ.എൻ 40 യുടെ ഭാഗമായി കടുവാക്കുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മാറ്റി വച്ചു. ഇന്നു വൈകിട്ട് ഏഴിന് കടുവാക്കുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. നാളെ മാർച്ച് 26 ബുധനാഴ്ച രാവിലെ എട്ടരയ്ക്ക് പുതുപ്പള്ളി കവലയിൽ പരിപാടി നടത്തും. ഇന്ന് രാവിലെ വൈക്കത്തു നിന്നും ആരംഭിച്ച യാത്ര വൈകിട്ട് ചങ്ങനാശേരിയിൽ സമാപിക്കും. നാളെ രാവിലെ പുതുപ്പള്ളിയിൽ നന്നാണ് കോട്ടയം ജില്ലയിലെ യാത്ര പുനരാരംഭിക്കുന്നത്.
Advertisements