കോട്ടയം കൂട്ടിക്കലിൽ അപകട ഭീഷണി ഉയർത്തി വഴിയരികിൽ നില്ക്കുന്ന കൂറ്റൻമരം: മരം മുറിച്ച് മാറ്റാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യം 

മുണ്ടക്കയം : മുണ്ടക്കയം – കൂട്ടിക്കൽ വാഗമൺ റോഡിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പള്ളി ജംഗ്ഷനിൽ വനം വകുപ്പ് വക സ്ഥലത്ത് റോഡരികിൽ നില്ക്കുന്ന കൂറ്റൻ മരം അപകട ഭീഷണിയായി മാറുന്നു ,കേട് ബാധിച്ച  ഇ വൃക്ഷത്തിൻ്റ ശിഖരങ്ങൾ തൊട്ടടുത്തുള്ള വീടിൻ്റ മുകളിലേക്കാണ് നിൽക്കുന്നത് ,കാലവർഷത്തിൽ കാറ്റിലും മഴയിലും ഇ വൃക്ഷം മറിഞ്ഞു വീഴുകയോ ,ശിഖരങ്ങൾ ഒടിഞ്ഞു ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോവുന്ന  റോഡിലേക്ക് പതിക്കുകയും ചെയ്താൽ  ചെയ്താൽ അടുത്തുള്ള വീടുകൾക്കും , വൈദ്യുതി  കമ്പികൾ ഉൾപ്പെടെ പൊട്ടി അപകടം ഉണ്ടാവാനും സാധ്യതയുണ്ട് .മനുഷ്യ ജീവന് ഭീഷണിയായ ഇ വൃക്ഷം മുറിച്ചു മാറ്റുവാൻ  അധികാരികൾ  തയ്യാറാവണമെന്നാണ് നാട്ടുകാർ പറയുന്നത്. 

Advertisements

Hot Topics

Related Articles