ഫോട്ടോ:വൈക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും ആത്മ കോട്ടയത്തിന്റെ കർഷക പരിശീലന പരിപാടിയുംനഗരസഭ ചെയർപേഴ്‌സൺ
പ്രീതാരാജേഷ് വൈക്കം അഗ്രിക്കേഷൻ സെന്റർ സെക്രട്ടറി കെ.വി.പവിത്രന് പച്ചക്കറി തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം : വൈക്കം നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും ആത്മ കോട്ടയത്തിന്റെ കർഷക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ പ്രീതാരാജേഷ് വൈക്കം അഗ്രിക്കേഷൻ സെന്റർ സെക്രട്ടറി കെ.വി.പവിത്രന് പച്ചക്കറി തൈ കൈമാറി ഞാറ്റുവേല ചന്തയുടേയും കർഷകപരിശിലന പരിപാടിയുടേയും ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഓഫീസർ ജോജോസ് പദ്ധതി വിശദീകരണം നടത്തി. കോട്ടയം ആത്മ പ്രോജക്ട് ഡയറക്ടർ മിനിജോർജ് ആത്മ വൈബയോ ഗ്രൂപ്പിന്റെ പ്രസിഡന്റ് വേണുഗോപാൽകടമാട്ടിനെ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, നഗരസഭ കൗൺസിലർമാരായ ബിന്ദുഷാജി,എൻ.അയ്യപ്പൻ, രാധികാ ശ്യാം , ഗിരിജ, കവിത,ലേഖ,രേണുക രതീഷ്, രാജശ്രീ, മോഹനകുമാരി,ആർ. സന്തോഷ്. വൈക്കം ബ്ലോക്ക് കൃഷി ഓഫീസിന്റെ ഡയറക്ടർ വിനു ചന്ദ്രബോസ്, കാർഷിക വികസന സമിതി അംഗങ്ങളായ പി. സോമൻപിള്ള,ബി. ഗോപാലകൃഷ്ണൻ, ജോൺ ചെത്തിയിൽ, മോഹനൻ,
കൃഷി ഉദ്യോഗസ്ഥരായ മെയ്‌സൺമുരളി, വി.വി.സിജി, ആശാകുര്യൻ,നിമിഷ കുര്യൻ,രമ്യ എന്നിവർ സംബന്ധിച്ചു.