കോട്ടയം: വൈക്കത്ത് നഗ്നചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളി യുവതിയും കാമുകനുമാണ് അറസ്റ്റിലായത്. കർണ്ണാടക ബംഗളൂരുവിൽ താമസിക്കുന്ന നേഹാ ഫാത്തിമ (25), കാമുകൻ സാരഥി (28) എന്നിവരെയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വൈദികൻ പ്രധാന അധ്യാപകനായ സ്കൂളിലെ ഒഴിവ് അപേക്ഷ കണ്ട് ഇദ്ദേഹത്തെ ബന്ധപ്പെട്ടതായിരുന്നു നേഹാ ഫാത്തിമ. തുടർന്ന് ഇദ്ദേഹവുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ട് അടുപ്പം സ്ഥാപിച്ചു. തന്റെ ഫോട്ടോ എന്ന പേരിൽ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു നൽകിയിരുന്നു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോൾ വിളിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ വൈക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടി. തുടർന്ന്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.