വൈക്കം: നഗരസഭവികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ നഗരസഭ ഭരണസമിതിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്‌സൺ പ്രീതാ രാജേഷ്,വൈസ് ചെയർമാൻ പി.ടി.സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയച്ചു.
കായലോരബീച്ചിലെ പുല്ലുവെട്ട്,മിനിഎംസിഎഫ് ,കട്ടിൽവിതരണം, ശൗചാലയങ്ങളുടെ നിർമ്മാണം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് സിന്ധു സജീവൻആരോപിച്ചത്.
എന്നാൽ ഈ നാലു പദ്ധതികൾക്കുംകൂടി ആകെ നഗരസഭ ഇതുവരെ ചെലവാക്കിയത് 25ലക്ഷം രൂപ മാത്രമാണെന്ന് ചെയർപേഴ്‌സൺ പ്രീതാ രാജേഷുംവൈസ് ചെയർമാൻ പി.ടി.സുഭാഷും പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനായി നഗരസഭ അനുവദിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ 7810രൂപ സ്വന്തം വാർഡിൽ ഓടയിലെ മാലിന്യം നീക്കിയതിന്
മകന്റെ പേരിൽ കൈപ്പറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതു സംബന്ധിച്ചആരോപണം കൗൺസിലിൽ ഉയർന്നതിനെത്തുടർന്ന് ക്ലീൻ സിറ്റി മാനേജരോട് ചെയർപേഴ്‌സൺ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈസ് ചെയർമാൻ എന്ന നിലയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒരെണ്ണം തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പി. ടി.സുഭാഷ് പറഞ്ഞു.