വൈക്കം :വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുംചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെ എസ് ആർ ടി സി സ്റ്റേഷനിൽ വേളാങ്കണ്ണി ബസ് സർവീസ് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കറും കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ചെന്നൈ വൈക്കം ബസിന്റെ ഫ്‌ലാഗ് ഓഫ് ചെന്നൈയിൽ നടക്കുമെ
ന്ന് ഫ്രാൻസിസ് ജോർജ് എം പി അറിയിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്‌സ് ബസാണ് സർവീസ് നടത്തുന്നത്. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ 697 കിലോമീറ്ററും, വൈക്കം – വേളാങ്കണ്ണി 612 കിലോമീറ്ററുമാണ് ദൂരം.
വൈക്കത്ത് നിന്നും ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന ബസ് കടുത്തുരുത്തി, ഏറ്റുമാനൂർ,കോട്ടയം,മുണ്ടക്കയം,കുമളി, തേനി,ഡിൻഡിഗൽ, ട്രിച്ചി, വിഴുപുരം എന്നീ സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റി സർവീസ് തുടർന്ന് രാവിലെ എട്ടിന് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്ന് വൈകുന്നേരം നാലിന് മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ 8.30ന് വൈക്കത്ത് എത്തിച്ചേരും.
തമിഴ്‌നാട് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ ചെന്നൈ ഡിപ്പോയിലെ ബസാണ് സർവീസ് നടത്തുന്നത്.
വൈക്കത്ത് നിന്നും വൈകുന്നേരം നാലിന് പുറപ്പെടുന്ന വേളാങ്കണ്ണി ബസ് കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം , തെങ്കാശി, മധുര, തഞ്ചാവൂർ എന്നിവടങ്ങളിൽ നിന്ന് ആളെ കയറ്റി രാവിലെ 7.45ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.
വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാവിലെ 8.15ന് വൈക്കത്ത് എത്തിച്ചേരും.
തമിഴ്‌നാട് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ നാഗപട്ടണം ഡിപ്പോയിലെ രണ്ട് ബസുകൾ വീതമാണ് വേളാങ്കണ്ണിയിൽ നിന്നും വൈക്കത്തേക്കും തിരിച്ചും സർവ്വീസ് നടത്തുന്നതിന് ക്രമീകരിച്ചിരിക്കുന്നത്.
വൈക്കം -ചെന്നൈ, വൈക്കം – വേളാങ്കണ്ണി ബസുകളിൽ തമിഴ്‌നാ
ട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ www.tnstc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.