ഭാര്യയോട് അപമര്യാദയായി സംസാരിച്ചതിന്റെ  വൈരാഗ്യം ; വൈക്കത്ത് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും പോലിസ് പിടിയിൽ

കോട്ടയം : യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും പോലിസ് പിടിയിലായി. യുവതിയുടെ ഭർത്താവായ
 ഫോർട്ട്കൊച്ചി അറയ്ക്കൽ സിൽവസ്റ്റാർ ഫെർണാണ്ടസ് (33), ഇയാളുടെ സുഹൃത്തായ ഫോർട്ട് കൊച്ചി നസ്രത്ത് മണിയപ്പൊഴി  ഗില്‍ട്ടനെന്ന് വിളിക്കുന്ന ഇമ്മാനുവൽ (33) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞദിവസം പുലർച്ചെ മുറിഞ്ഞപുഴ പുതുവൽ നികർത്തിൽ  വിസ്മയിനെ പതിയിരുന്നു ആക്രമിക്കുകയായിരുന്നു. വിസ്മയ് ഭാര്യയോട് അപമര്യാദയായി സംസാരിച്ചതിന്റെെ വൈരാഗ്യത്തിലാണ് സിൽവസ്റ്റാർ ഫെർണാണ്ടസ് സുഹൃത്തായ ഇമ്മാനുവേലുമായി എത്തി വിസ്മയിനെ കഴിഞ്ഞദിവസം വെളുപ്പിനെ ആക്രമിക്കുകയായിരുന്നു. തുടയിൽ മുറിവേറ്റ  വിസ്മയ് ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സ്ക്വാഡ് രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഫോർട്ട്‌ കൊച്ചിയിൽ നിന്ന് പിടികൂടുകയായിരുന്നു.

Hot Topics

Related Articles