വാകത്താനം: വൻ ചീട്ടുകളി സംഘം പിടിയിൽ. വാകത്താനം ഞാലിയാകുഴി എസ്.ബി.ഐയുടെ മുകളിലെ ക്ലബ് കേന്ദ്രീകരിച്ചു നടന്ന ചീട്ടുകളി സംഘമാണ് പിടിയിലായത്. വാകത്താനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്ലബിൽ നിന്നും പണം പിടിച്ചെടുത്തത്. ഒരു ലക്ഷത്തോളം രൂപയാണ് ക്ലബിൽ നിന്നും പിടികൂടിയത്. വാകത്താനം സ്വദേശികളായ പത്തു പേരെ വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.ബി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി.
Advertisements