കോട്ടയം : കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം എളുപ്പമാക്കിയത് കാര്‍ ഉടമയുടെ ഭാര്യയുടേയും മകന്റേയും അവസരോചിത ഇടപെടലിലൂടെ. ഡോര്‍ ലോക്കായി പുറത്തിറങ്ങാനാകാതെ കാറില്‍ കുടുങ്ങിയ ബാബുവിനെ ഭാര്യയും മകനും ചേര്‍ന്ന് ഡോറിന്റെ ചില്ല് തകര്‍ത്ത് പുറത്തെത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്.മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടന്‍ചിറ ഓട്ടക്കുന്ന് വീട്ടില്‍ സാബുവാണ് (57) അപകടത്തില്‍ പെട്ടത്. കാറുമായി വീട്ടിലേക്ക് വരുന്ന വഴി കാറിന് ഉള്ളില്‍ നിന്നും പുക ഉയരുകയും തുടര്‍ന്ന് വലിയ ശബ്ദത്തോടു കൂടി തീ ആളിപ്പടരുകയുമായിരുന്നു. എന്നാല്‍ ഡോര്‍ ലോക്കായതോടെ പുറത്തിറങ്ങാനാകാതെ സാബു കാറിന് ഉള്ളില്‍ കുടുങ്ങി. ശബ്ദം കേട്ട് അയല്‍വാസി ലില്ലിക്കുട്ടി സാം ഒച്ചയുണ്ടാക്കിയതോടെ ആളുകള്‍ ഓടിക്കൂടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബ്ദം കേട്ട് ഓടിയെത്തിയ സാബൂവിന്റെ ഭാര്യയും മകനും ചേര്‍ന്ന് കാറില്‍ കുടുങ്ങിയ ഇയാളെ കാറിന്റെ ചില്ല് തകര്‍ത്ത് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരോടൊപ്പം മകനും ചേര്‍ന്നാണ് ഇയാളെ കോട്ടയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ സാബു നിലവില്‍ ഐസിയുവിലാണ്. അതേ സമയം വാകത്താനത്തു നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യാഗസ്ഥരുടെ നേതൃത്വത്തിലാണ് തീ പൂര്‍ണ്ണമായും അണച്ചത്. തീ പിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടായിരിക്കാമെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം.