മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണം; വെള്ളാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി

മണിമല: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ അനാസ്ഥയും മന്ത്രി വീണാ ജോർജ് ന്റെ രാജിയും ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി ആഹ്വാന പ്രകാരം വെള്ളാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുൻ കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻമാഷ് മാർച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ് മനോജ് തോമസ്, വെള്ളാവൂർ മണ്ഡലം പ്രസിഡന്റ് അജിത അനിൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.

Advertisements

Hot Topics

Related Articles