കോട്ടയം: പെരുവയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കേസിലെ പ്രതിയായ മുളക്കുളം കാരിക്കോട് തൂമ്പച്ചേരണ്ടിയിൽ വീട്ടിൽ മിനുമോൻ ലൂക്കോസിനെ(35)തിരെയാണ് വെള്ളൂർ പൊലീസ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ആഗസ്റ്റ് നാല് തിങ്കളാഴ്ച പകൽ 12 മണിയോടെ പെരുവ കടുത്തുരുത്തി റോഡിൽ കടുത്തുരുത്തി ഭാഗത്ത് നിന്നും പെരുവ ഭാഗത്തേക്ക് പ്രതി ഓടിച്ചു കൊണ്ടുവന്ന കാർ പെരുവ കാസിനോ ബാറിന് സമീപം വെച്ച് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ
കാരിക്കോട് ഐശ്വര്യയിൽ അഡ്വ. എ.ആർ. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ (55) യാണ് മരിച്ചത്. സഹോദരി ശ്രീജയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകട സമയത്ത് ഡ്രൈവർ മദ്യ ലഹരിയിലായിരുന്നതിനാൽ കാർ ഡ്രൈവർ മിനുമോൻ ലൂക്കോസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് വെള്ളൂർ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.