കോട്ടയം: ഭവനരഹിതരായ 13 കുടുംബങ്ങൾക്ക് സ്ഥലവും വീടും നിർമ്മിച്ചു നൽകി മാതൃകയായി വെള്ളൂർ പഞ്ചായത്ത്. വെള്ളൂർ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിലെ ഭൂരഹി ഭവന രഹിതരായ 13 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും നിർമ്മിച്ചു നൽകുന്നത്. വെളളൂർ പഞ്ചായത്ത് സൗപർണ്ണികയിൽ ആർ.ബി ബാബുവും സഹോദരി ഡോ.ആർ.ബി രാജലക്ഷ്മിയും കുടുംബ വിഹിതമായി ലഭിച്ച 26.34 ആർ സ്ഥലം അമ്മയുടെ സ്മരണാർത്ഥം ലൈഫ് പദ്ധതിക്കായി വിട്ടു നൽകിയതോടെയാണ് കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.
അത് വഴി ഭൂരഹിത ഭവന രഹിതരായ 13 കുടുംബങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ഇതിലൂടെ ലൈഫ് മിഷൻ ഒന്നാം ഘട്ടം വെളളൂർ പഞ്ചായത്ത് പൂർത്തീകരിച്ചിരിക്കുകയാണ്. കേരളത്തിൽ ഒരു പഞ്ചായത്ത് നേരിട്ട് സൗകര്യങ്ങൾ ഒരുക്കി നൽകി, ലൈഫ് പദ്ധതിയിലൂടെ വീട് നിർമ്മിച്ച് നൽകുന്നത് ആദ്യമായാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി മാസം 14 ശനിയാഴ്ച 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വൈക്കം എം എൽ എ സി.കെ ആശ യോഗത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ വീടുകളുടെ താക്കോൽ കൈമാറ്റം നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടൻ എംപി മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കും. ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ഒട്ടനവധി പ്രമുഖർ പങ്കെടുക്കും.