കോട്ടയം: വേണാട് എക്‌സ്പ്രസ് ട്രെയിനിൽ യുവതിയുടെ മുന്നിലിരുന്ന സ്വയംഭോഗം ചെയ്ത കേസിൽ വാകത്താനം സ്വദേശി പൊലീസ് പിടിയിൽ. വാകനത്താനം നാലുനാക്കൽ ആലഞ്ചേരി കലേഷ് കരുണാകരനെയാണ് (40) റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.ഐ റെജി പി.ജോസഫ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ട്രെയിൻ യാത്രക്കാരിയായ യുവതിയ്ക്ക് നേരെ യുവാവ് നഗ്നതാ പ്രദർശനം നടത്തുകയും, യുവതിയുടെ മുന്നിലിരുന്ന് സ്വയം ഭോഗം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് യുവതി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സീനിയർ സിവിൽ പൊലീസ് ഓഫിസർ മുജീബ്, സിവിൽ പൊലീസ് ഓഫിസർ വിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Advertisements