കോട്ടയം: നഗരമധ്യത്തിൽ എക്‌സൈസ് സർക്കിൾ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ക്രിസ്മസ് അടക്കമുള്ള ആഘോഷക്കാലങ്ങളിൽ ബാർ ഉടമകളിൽ നിന്നും അനധികൃതമായി പണം വാങ്ങുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് വിജിലൻസ് സംഘം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫിസിൽ പരിശോധന നടത്തിയത്.
ക്രിസ്മസ് പുതുവത്സരക്കാലത്ത് മദ്യവിൽപ്പന ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ മദ്യം കലരുന്നത് ഒഴിവാക്കാൻ ജില്ലയിൽ വ്യാപകമായി എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നചതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് മേധാവി വി.ജി വിനോദ്കുമാറിന് രഹസ്യ വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വിജിലൻസ് ഡിവൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫിസിൽ പരിശോധന നടത്തുകയായിരുന്നു. എന്നാൽ, പരിശോധനയിൽ ക്രമ വിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിജിലൻസ് സംഘം അറിയിച്ചു.