കോട്ടയം : നഗരസഭാ പരിധിയിലെ ജലവിതരണം ഭാഗീകമായി മുടങ്ങുന്നത് ശനിയാഴ്ച്ച വരെ തുടരും. ഇഞ്ചേരി കുന്നിൽ നിന്നും വായനശാലയിലേക്ക് പുതുതായി ഇട്ടു കൊണ്ടിരിക്കുന്ന ഡിസ്ട്രിബൂഷൻ ലൈനിൻ്റെ കണക്ഷൻ വർക്കുകളും, പ്രധാന പൈപ്പ് അറ്റകുറ്റപണികൾക്കൊപ്പം സമാന്തരമായി നടക്കുകയാണ്.
Advertisements
ഇതിനാൽ കോട്ടയം നഗരസഭാ പരിധിയിലെ ജലവിതരണം ശനിയാഴ്ചയോടു കൂടിയേ പൂർണതോതിൽ പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ മേഖലയിലുള്ള ഇഞ്ചേരിക്കുന്നിൽ നിന്നും വെള്ളം എത്തുന്ന എസ് എച്ച് മൗണ്ട് ടാങ്കിൽ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക.