ആ പാവ കൂട്ടുകാരിയെ കാത്ത് ആ കുളക്കടവിൽ ഇപ്പോഴുമുണ്ട്..! അവൾ മടങ്ങി വരുന്നതും കാത്തിരിക്കുന്ന ആ കുഞ്ഞ് പാവ നാടിന്റെ നൊമ്പരമായി മാറുന്നു

നെയ്യാറ്റിൻകര: തന്നെ ഒറ്റക്കാക്കി പോയ കളികൂട്ടുകാരിയെ കത്ത് ഇപ്പഴും ആ പാവ കുളക്കരയിലുണ്ട്. അവിടെ വെച്ചായിരുന്നു അവർ അവസാനമായി കണ്ടത്. എന്നാൽ ആ കാഴ്ച അല്പം ഹൃദയഭേദകം തന്നെയായിരുന്നു. പൂവാർ ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ച അന്ന തെരേസയുടെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്‌ലിൻ സണ്ണി-റിയ ദമ്പതികളുടെ മകളാണ് അന്ന തെരേസ (7) എന്ന കൊച്ചു മാലാഖ. അയൽക്കാർക്കെല്ലാം അവളെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്

Advertisements

”രണ്ടാം ക്ലാസ്സുകാരിയായ അന്ന തെരേസ പൂമ്പാറ്റയെപ്പോലെയായിരുന്നു. എപ്പോഴും പുഞ്ചിരിയോടെ, സഹോദരങ്ങളോടൊപ്പം കളിച്ചുചിരിച്ചു പറന്നു നടക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ. ഞങ്ങളെയെല്ലാം അവൾക്കു വലിയ ഇഷ്ടമായിരുന്നു’-അന്നയെക്കുറിച്ച് അയൽക്കാരുടെ വാക്കുകളാണിത്. തിങ്കളാഴ്ച ഉച്ചയോടെ പൂവാറിലെ പൊഴിയൂരിലുണ്ടായ അപകടത്തിൽപ്പെട്ട് അന്ന മരിച്ചെന്ന സത്യം ഇപ്പോഴും സമീപവാസികൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ഫ്രാങ്ക്‌ളിൻ സണ്ണിയുടെയും റിയയുടെയും നാലു മക്കളിൽ മൂത്തവളായിരുന്നു അന്ന തെരേസ. വട്ടിയൂർക്കാവ് അറപ്പുര റോഡ് ലേക് വ്യൂ ലെയ്നിലെ, അച്ഛന്റെ സഹോദരി സോയയുടെ വീട്ടിലായിരുന്നു അന്നയും സഹോദരങ്ങളായ ജേക്കബ്, ആന്റണി എന്നിവരും താമസിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈക്കുഞ്ഞായ ജൂഡ് മാതാപിതാക്കളോടൊപ്പം കോഴിക്കോട്ടും. സ്‌കൂൾ അവധിയായതിനാൽ ഇളയ കുട്ടികളായ ജേക്കബ്, ആൻറണി എന്നിവരും കുടുംബാംഗങ്ങളായ മറ്റു കുട്ടികളും ചേർന്ന് വീട്ടിൽ എപ്പോഴും കളിചിരികളിലായിരുന്നു. ഇതിനിടെ, രണ്ടു ദിവസം മുമ്പ് ജൂഡും ഈ വീട്ടിലെത്തി. അതോടെ സന്തോഷം ഇരട്ടിച്ചു. വീട്ടിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ നേതൃത്വം നൽകിയിരുന്നതും അന്നയായിരുന്നു. ഒരു ദിവസം റിസോർട്ടിൽ തങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ തിരിച്ചുവരാനായാണ് കുടുംബത്തോടൊപ്പം അന്ന പോയത്.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് കുട്ടി റിസോർട്ടിലെത്തിയത്. അന്നയും സഹോദരങ്ങളും ഫ്രാങ്ക്‌ളിന്റെ സഹോദരി സോയയ്‌ക്കൊപ്പം വട്ടിയൂർക്കാവിലെ ഗ്രേസ് വില്ലയെന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ഫ്രാങ്ക്‌ളിനും റിയയും ഇളയകുഞ്ഞും കോഴിക്കോട്ടും. സോയയുടെ ഭർത്താവ് പോൾ മാത്യു വട്ടിയൂർക്കാവിലെ തൃശ്ശൂർ ഗ്രേസ് ജൂവലറി ഉടമയാണ്.

സോയയുടെ, വിദേശത്തു പഠിക്കുന്ന മക്കൾ അവധിക്കു നാട്ടിലെത്തിയതിനെത്തുടർന്ന് രണ്ടു ദിവസം മുൻപാണ് ഫ്രാങ്ക്‌ളിനും കുടുംബവും വട്ടിയൂർക്കാവിലെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫ്രാങ്ക്‌ളിന്റെ കുടുംബവും പോൾ മാത്യുവിന്റെ കുടുംബവും ഇവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം പൊഴിയൂരിലെ ഐസോ ഡി കൊക്കൊ എന്ന റിസോർട്ടിലെത്തിയത്. മുറിയിലെത്തി അരമണിക്കൂറിനു ശേഷമാണ് കുട്ടി ഒപ്പമില്ലെന്ന് ഇവർ അറിയുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ റിസോർട്ടിനു മുന്നിലെ കായലിന്റെ ഭാഗമായുള്ള വെള്ളക്കെട്ടിൽ കുട്ടിയുടെ കൈവശമുണ്ടായിരുന്ന പാവ കണ്ടെത്തി.

തുടർന്ന് റിസോർട്ട് ജീവനക്കാരടക്കം വെള്ളക്കെട്ടിലിറങ്ങി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. ജേക്കബ്, ആന്റണി, ജൂഡ് എന്നിവരാണ് അന്നയുടെ സഹോദരങ്ങൾ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടു പോയി. സംസ്‌കാരം നടത്തി.

സ്‌കൂളിലെ കൂട്ടുകാർക്കും അയൽവാസികൾക്കും അന്ന മിടുക്കിയുടെ മരണ വാർത്ത ഇനിയും വിശ്വസിക്കാനാകുന്നില്ല. കോഴിക്കോട് രാമനാട്ടുകാര സ്വദേശികളാണ ഫ്രാങ്കളിൻ സണ്ണി- റിയ ദമ്പതികളുടെ അന്ന, ജേക്കബ്, ആന്റണി, ജൂഡ്. എന്നീ നാലുമക്കളിൽ ജൂഡ് ഒഴികെ മറ്റ് മൂവരും വട്ടിയൂർക്കാവ് ഗ്രേസ് വില്ലയിൽ ഫ്രാങ്ക്‌ളിന്റെ സഹോദരി സോയയ്‌ക്കൊപ്പമായിരുന്നു താമസം. അന്ന ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് നാലുവർഷമാകുന്നു. ഇളയസഹോദരൻമാരായ ജേക്കബും എൽകെജിയിൽ പോകുന്നതിനാൽ സമീപവാസികളോട് അടുത്തു ഇടപഴകാറുണ്ട്.

രണ്ടാം ക്ലാസിലെത്തിയ അന്നയ്ക്ക് സ്‌കൂൾ തുറന്നെങ്കിലും പിതാവും അമ്മയും ബന്ധുക്കളുമൊക്കെയെത്തിയതിനാൽ പെട്ടന്നാണ് പാറശാലയിലെ റിസോർട്ടിലേക്കുള്ള യാത്ര ആസുത്രണം ചെയ്തത്. അങ്ങനെ സ്‌കൂളിൽ പോകുന്നത് ഒഴിവാക്കിയാണ് എല്ലാവരും റിസോർട്ടിലേക്ക് പോയത്. കൈക്കുഞ്ഞായ ജൂഡ് മാത്രം മാതാപിതാക്കൾക്കൊപ്പം രാമനാട്ടുകരയിലും. സോയയുടെ ഭർത്താവ് പോൾ മാത്യു വട്ടിയൂർക്കാവിലെ ഗ്രേസ് ജ്വല്ലറി ഉടമയാണ്. ഇവരുടെ വിദേശത്തു പഠിക്കുന്ന മക്കൾ നാട്ടിലെത്തിയതിനു പിന്നാലെയാണ് ഫ്രാങ്ക്‌ളിനും റിയയും ജൂഡും കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്തിയതും രണ്ടു കുടുംബങ്ങളും മാതാപിതാക്കവും ചേർന്ന് പൂവാറിലെ റിസോർട്ടിലേക്ക് യാത്ര ചെയ്തതും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.