കോട്ടയം : കോവിഡ് വ്യാപനം അതിരൂക്ഷമായ അപ്പോഴാണ് കോട്ടയം ജില്ല സി കാറ്റഗറിയിൽ പെടുത്തിയത്. ഇതോടുകൂടി ജില്ലയിലെ തീയേറ്ററുകളും, ജിംനേഷ്യം നീന്തൽ കുളങ്ങളും എല്ലാം അടയ്ക്കുകയും, പൊതു പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വിവാഹത്തിനും മരണത്തിനും 20 ആളുകൾ എന്ന് നിഷ്കർഷിക്കുകയും ചെയ്ത് സർക്കാർ ഉത്തരവും ഇറക്കി. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് ഈ നിയന്ത്രണങ്ങൾ എല്ലാം കടലാസിൽ മാത്രമേ ഉള്ളൂ എന്നു വേണം അനുമാനിക്കാൻ.
കോട്ടയം കുറുപ്പന്തറക്കു സമീപം ആയാംകുടി അൽഫോൻസാപുരം പള്ളിയിൽ ഇന്ന് നാനൂറിലധികം ആളുകൾ പങ്കെടുക്കുന്ന ആഡംബര വിവാഹം നടക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കുറുപ്പന്തറ സ്വദേശി ടോം കുന്നുംപുറം എന്ന വ്യക്തിയുടെ മകൻറെ കല്യാണമാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി കൊണ്ടാടുന്നത്. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 50 ശതമാനത്തിലധികം നിലനിൽക്കുമ്പോഴാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി രോഗവ്യാപനത്തിന് ഉള്ള സാധ്യതകൾ സൃഷ്ടിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടപടിയെടുക്കാതെ അധികൃതർ
ഇത്തരം നഗ്നമായ നിയമലംഘനങ്ങൾക്ക് നേരെ അധികൃതരും കണ്ണടയ്ക്കുകയാണ്. ജില്ലയിൽ ഇത്രയധികം പോസിറ്റിവിറ്റി റേറ്റ് നിലനിൽക്കുമ്പോഴും, സ്വയം രോഗനിർണയം നടത്തി റിപോർട്ട് ചെയ്യുന്നതിനേക്കാൾ ഇരട്ടിയിലധികം ആളുകൾക്കിടയിൽ രോഗബാധ ഉള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യങ്ങളിൽ പോലും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുല്ലുവിലകൽപിച്ച് വലിയ ആഡംബര വിവാഹം മാമാങ്കങ്ങളും ആഘോഷങ്ങളും ജില്ലയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. അധികൃതർ ഇത്തരം സംഭവങ്ങൾ ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കണ്ണടയ്ക്കുകയാണ് എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം