കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചതോടെ കൂടുതൽ പരാതിക്കാർ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരമധ്യത്തിൽ ജില്ലാ ജനറൽ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ മല്ലപ്പള്ളി സ്വദേശിനിയെയും സസ്‌പെൻഷനിലിരിക്കുന്ന പൊലീസ് ഇൻസ്‌പെക്ടറെയും അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം ചീനിക്കടുപ്പിൽ വീട്ടിൽ സി.ടി സഞ്ജയ് (47), പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടുമുറിയിൽ പ്രീതി മാത്യു (51) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കൂടുതൽ പരാതികൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളിൽ അടക്കം വാർത്തകൾ കണ്ട് നിരവധി പേരാണ് ഇതു സംബന്ധിച്ചു പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ പ്രീതി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. കോട്ടയം നഗരത്തിൽ നിന്നും കാറുകൾ റെന്റ് എടുത്ത ശേഷമാണ് ഇവർ ആദ്യം തട്ടിപ്പ് നടത്തിയത്. കാറുകൾ റെന്റ് എടുത്ത ശേഷം പണയം വച്ച് വൻ തുക തട്ടുകയായിരുന്നു. 2013 -14 സമയത്ത് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി വരികയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലും ഇവർക്കെതിരെ പരാതി ഉയർന്നിരുന്നു. നിലവിൽ കാൻ അഷ്വർ സ്ഥാപനവുമായി ബന്ധപ്പെട്ടുയർന്ന പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.